ഗംഭീര ഓഫറുകളുമായി ബിഎസ്എന്‍എല്‍ വീണ്ടും

അഴിമുഖം പ്രതിനിധി

ഉത്സവകാലം പ്രമാണിച്ച് വമ്പന്‍ ഓഫറുകളുമായിട്ടാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. ദസറ, മുഹറം ഓഫറായിട്ട് പ്രീപെയ്ഡ് ഉപഭോക്താകള്‍ക്ക് നാല് വ്യത്യസ്ത പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ലഭ്യമായിരിക്കുന്ന ഡേറ്റയുടെ ഇരട്ടിയാണ് പുതിയ ഓഫര്‍ പ്രകാരം ഉപയോക്താകള്‍ക്ക് ലഭിക്കുക. ബിഎസ്എന്‍എല്ലിന്റെ പതിനാറാമത് വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

365 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനുകള്‍ ഒക്ടോബര്‍ 10 മുതല്‍ 31 വരെയാണ് ലഭ്യമാകുക. 4,498 രൂപയുടെ പ്ലാനിന് 80 ജിബി ഡേറ്റയും, 3,998 രൂപയ്ക്ക് 60 ജിബിയും, 2,798 രൂപയ്ക്ക് 36 ജിബിയും, 1,498 രൂപയ്ക്ക് 18 ജിബി ഡേറ്റയുമാണ് ലഭ്യമാവുക.

30 ദിവസത്തേയ്ക്ക് 60എംബി ഡേറ്റ ലഭിക്കുന്ന 16 രൂപയുടെ പ്രത്യേക താരിഫ് വൗച്ചറും പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ 1,498, 2798, 3998, 4498 പ്ലാനുകളില്‍ യഥാക്രമം 9ജിബി, 18ജിബി, 30ജിബി, 40ജിബി എന്നിങ്ങനെയായിരുന്നു ഡേറ്റ ലഭ്യമായിരുന്നത്.

This post was last modified on December 27, 2016 2:23 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment