കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്നോളജിയില്‍ അന്താരാഷ്ട്ര ഗണിതശാസ്ത്ര സമ്മേളനത്തിനും ശില്‍പ്പശാലയ്ക്കും തുടക്കമായി. ‘ടോപ്പോളജിയും, അതിന്റെ ആപ്ലിക്കേഷനും’ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം എ.പി.ജെ അബ്ദുള്‍ കലാം കേരള സാങ്കേതിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം ഡീന്‍ ഡോ. വൃന്ദ നായര്‍ നിര്‍വ്വഹിച്ചു. ഡി.എസ്.ടി, എന്‍.ബി.എച്ച്.എം സഹായത്തോടെ രാജഗിരിയില്‍ ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ ടോപ്പോളജി ആന്റ് ആപ്ലിക്കേഷന്‍സിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
ഡിസംബര്‍ 11ന് സമാപിക്കുന്ന സമ്മേളനത്തില്‍ ‘ടോപ്പോളജിക്കല്‍ ഡയനാമിക്സും ടോപ്പോളജിക്കല്‍ ടാറ്റാ അനാലിസിസ്’ എന്ന വിഷയത്തില്‍ 43 അടിസ്ഥാന ക്ലാസ്സുകള്‍ നടക്കും. 22 രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍, അധ്യാപകര്‍, ഗണിതശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതോടൊപ്പം 11 പ്ലീനറി ടോക്കുകളും 14 പ്രത്യേക ക്ഷണിത ക്ലാസ്സുകളും 100ല്‍ അധികം പ്രബന്ധങ്ങളും അവതരിപ്പിക്കും.
സമ്മേളനത്തിന്റെ ഭാഗമായി കേരള മാത്തമാറ്റിക്കല്‍ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനവും നടക്കും. സൊസൈറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് അപ്ലൈഡഡ് മാത്തമാറ്റിക്സിന്റെ(എസ്.ഐ.എ.എം) സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഫാ. ഡോ. മാത്യു വട്ടത്തറ സി.എം.ഐ (ഡയറക്ടര്‍, രാജഗിരി ഇന്‍സ്റ്റിറ്റിയൂഷന്‍സ്), ഡോ. സാബിര്‍ എല്യാദി (ട്രിനിറ്റി സര്‍വകലാശാല, യു.എസ്.എ), ഡോ. റോബര്‍ട്ട് ദേവാനി, ബോസ്റ്റണ്‍ സര്‍വ്വകലാശാല, യു.എസ്.എ), ഡോ. എ. ഉണ്ണികൃഷ്ണന്‍ (പ്രിന്‍സിപ്പാള്‍), ഡോ. ജോണ്‍ എം. ജോര്‍ജ് (വൈസ് പ്രിന്‍സിപ്പാള്‍), ഡോ. കെ. പൗലോസ് ജേക്കബ് (നെസ്റ്റ് ചെയര്‍), ഡോ. പി.ബി വിനോദ് കുമാര്‍ (കണ്‍വീനര്‍) എന്നിവര്‍ സംസാരിച്ചു.
Leave a Comment