അഴിമുഖം പ്രതിനിധി
സൗദി അറേബ്യയില്‍ റിയാദ് നഗരത്തിലെ ഹുറൈമില പട്ടണത്തിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഷഖ്‌റയില്‍ താമസിക്കുന്ന കൊല്ലം സ്വദേശി ഹനീഫ്, ഭാര്യ നൂര്‍ജഹാന്‍, സുഹൃത്ത് ഗുരുവായൂര്‍ സ്വദേശി സലീം, സലീമിന്റെ സുഹൃത്ത് ഷെരീഫ്, ഇവരുടെ ഉത്തര്‍പ്രദേശ് സ്വദേശിയായ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. നാട്ടില്‍ നിന്നെത്തിയ സലീമിനെ വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ച് മടങ്ങുന്നതിനിടയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇന്നലെ രാത്രി ഏഴരയോടെ ഹുറൈമിലയില്‍ നിന്ന് താദിഖിലേക്ക് പോകുന്ന വഴിലായിരുന്നു അപകടം. മൃതദേഹങ്ങള്‍ ഹുറൈമില ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
This post was last modified on December 27, 2016 2:47 pm
Leave a Comment