അഴിമുഖം പ്രതിനിധി
ബിജെപി എംഎല്‍എയായ നവജ്യോത് കൗര്‍ സിദ്ദു പാര്‍ട്ടി അംഗത്വം രാജിവച്ചു. ബിജെപിയുടെ മുന്‍ എംഎല്‍എയായ നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യയാണ് നവജ്യോത് കൗര്‍ സിദ്ദു. ബിജെപി പഞ്ചാബ് അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ വിജയ് സാമ്പലയ്ക്കാണു നവജ്യോത് കൗര്‍ രാജിക്കത്തു കൈമാറിയത്.
ബിജെപി വിട്ട സിദ്ദു അടുത്തിടെ ആവാസ്-ഇ- പഞ്ചാബ് എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. നവജ്യോത് കൗറിന്റെ രാജി ബിജെപി മുമ്പുതന്നെ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം നവജ്യോത് കൗര്‍ ഒറ്റവരിയില്‍ തന്റെ രാജി പഞ്ചാബിലെ ബിജെപി ആസ്ഥാനത്ത് എത്തിയ്ക്കുകയായിരുന്നു.
This post was last modified on December 27, 2016 2:24 pm
Leave a Comment