June 05, 2026 |
Share on

അതിശയിപ്പിക്കുന്ന റാംപ് വാക്കുമായി ചൈനയിലെ 80കാരൻ

അഴിമുഖം പ്രതിനിധി ജോലിയിൽ നിന്നും വിരമിച്ച് വിരസമായ ദിന രാത്രങ്ങളും കൂട്ടിന് പലവിധ രോഗങ്ങളുമായി കഴിയുന്ന ചിത്രമായിരുക്കും എൺപതു വയസ്സായവരെ കുറിച്ച് താരതമ്യേന എല്ലാവരുടെയും മനസിലേക്ക് കടന്നു വരുക. എന്നാൽ ലോകത്തെ മുഴുവൻ അതിശയിപ്പിക്കുന്ന മിന്നും പ്രകടനം നടത്തിയിരിക്കുകയാണ് ചൈനയിലെ ‘ഹോട്ടെസ്റ്റ് അപ്പൂപ്പൻ’ വാങ് ദേഷുൻ. കഴിഞ്ഞ ആഴ്ച ചൈനയിൽ നടന്ന ഫാഷൻ വീക്കിലാണ് വാർദ്ധക്യത്തിന്റെ നിർവചനങ്ങൾ എല്ലാം പൊളിച്ചെഴുതി കൊണ്ടുള്ള അഭിനേതാവും ക ലാകാരനുമായ വാങ് ദേഷുന്റെ പ്രകടനം അരങ്ങേറിയത്. 80 വയസിലും തന്റെ ശരീരവും […]

അഴിമുഖം പ്രതിനിധി

ജോലിയിൽ നിന്നും വിരമിച്ച് വിരസമായ ദിന രാത്രങ്ങളും കൂട്ടിന് പലവിധ രോഗങ്ങളുമായി കഴിയുന്ന ചിത്രമായിരുക്കും എൺപതു വയസ്സായവരെ കുറിച്ച് താരതമ്യേന എല്ലാവരുടെയും മനസിലേക്ക് കടന്നു വരുക. എന്നാൽ ലോകത്തെ മുഴുവൻ അതിശയിപ്പിക്കുന്ന മിന്നും പ്രകടനം നടത്തിയിരിക്കുകയാണ് ചൈനയിലെ ‘ഹോട്ടെസ്റ്റ് അപ്പൂപ്പൻ’ വാങ് ദേഷുൻ. കഴിഞ്ഞ ആഴ്ച ചൈനയിൽ നടന്ന ഫാഷൻ വീക്കിലാണ് വാർദ്ധക്യത്തിന്റെ നിർവചനങ്ങൾ എല്ലാം പൊളിച്ചെഴുതി കൊണ്ടുള്ള അഭിനേതാവും ക ലാകാരനുമായ വാങ് ദേഷുന്റെ പ്രകടനം അരങ്ങേറിയത്. 80 വയസിലും തന്റെ ശരീരവും കായികക്ഷമതയും നിലനിർത്തി കൊണ്ടുപോകുന്ന കാഴ്ച ഇതിനോടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. 

ഫാഷൻ വീക്കിന് സംഗീതം നൽകിയത് തന്റെ മകളായിരുന്നെന്നും. അവളുടെ പക്കൽ ഉണ്ടായിരുന്ന തന്റെ ചിത്രം കാണാനിടയായപ്പോൾ അവിചാരിതമായാണ് തനിക്കീ അവസരം ലഭിച്ചതെന്നും വാങ് ദേഷുൻ പറഞ്ഞു. “നമ്മുടെ പ്രായം നിർണയിക്കുന്നത് പ്രകൃതിയാണ്. എന്നാൽ നമ്മുടെ മാനസികാവസ്ഥ തീരുമാനിക്കേണ്ടത് നമ്മളാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങൾ പുതിയ കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാനോ പരീക്ഷിക്കാനോ തയ്യാറാണോ എന്ന് സ്വയം ചോദിച്ചാൽ നമുക്ക് മനസിലാക്കാം നമ്മുടെ യഥാർത്ഥ പ്രായം എന്ന് ബീജിംഗിൽ നടന്ന ഒരു പത്ര സമ്മേളനത്തിൽ ദേഷുൻ പറഞ്ഞു.

24-ആം വയസിൽ തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന ദേഷുൻ 40 വയസു മുതലാണ് ജിമ്മിൽ പോകാൻ ആരംഭിക്കുന്നത്. “പ്രഭാത സമയമാണ് പഠിക്കാൻ ചിലവഴിക്കുന്നത്. പത്രങ്ങളും പുസ്തകങ്ങളും വായിക്കും. ഇഷ്ടമുള്ളതൊക്കെ കഴിക്കും. വൈകുന്നേരം 3 മുതൽ 6 മാണി വരെ വീടിനടുത്തുള്ള ജിമ്മിലായിരിക്കും”, ജീവിത രീതിയെ കുറിച്ച് ദേഷുൻ പറഞ്ഞു.

വ്യായാമവും ചിട്ടയുള്ള ജീവിത ശൈലിയും അവലംബിച്ച് ശാരീരികവും മാനസികവുമായ നിശ്ചലാവസ്ഥകളെ ചെറുത്ത് തോല്പിച്ചിരിക്കുകയാണ് ഈ ‘പയ്യൻസ്’. സ്ത്രീകൾ 50 വയസിലും പുരുഷന്മാർ 60 വയസിലും വിരമിക്കേണ്ട നാട്ടിലാണ് 80 കാരൻ അപ്പൂപ്പന്റെ ക്യാറ്റ് വാക്ക്. നിങ്ങൾക്ക് മാത്രമേ നിങ്ങളെ വിജയത്തിൽ നിന്നും മാറ്റി നിർത്താൻ സാധിക്കുകയുള്ളു എന്ന വാങ് ദേഷുന്റെ  വാക്കുകൾ ഒട്ടേറെ പേർക്കാണ് പ്രചോദനം പകരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×