സോണിയ ഗാന്ധി ആശുപത്രി വിട്ടു

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. തോളെല്ലിന് പൊട്ടല്‍ ഉണ്ടായതിനേത്തുടര്‍ന്നുള്ള തുടര്‍ ചികിത്സക്കായി എത്തിയ സോണിയ ഗാന്ധിയെ വ്യാഴാഴ്ച ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സോണിയ ഗാന്ധിയെ ഡിസ്ചാര്‍ജ്ജ് ചെയ്തത്.

വാരാണസിയില്‍ നടന്ന റാലിക്കിടെ വീണാണ് സോണിയ ഗാന്ധിക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഗംഗാറാം ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഈ മാസം 14നു ഡിസ്ചാര്‍ജ്ജ് ആയ അവര്‍ ശസ്ത്രക്രിയയുടെ തുന്നല്‍ എടുക്കുന്നതിനായി 17ന് തിരികെ എത്തിയിരുന്നു. കൂടുതല്‍ പരിശോധനകള്‍ ആവശ്യമുള്ളതിനാല്‍ ഒരു ദിവസം കൂടി തുടരണം എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

 

This post was last modified on December 27, 2016 2:38 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment