ഡീമണിറ്റയ്സേഷന്‍ സര്‍ക്കസ്

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ഒരു മാസം പിന്നിടുമ്പോള്‍ അതുണ്ടാക്കിയ അരക്ഷിതാവസ്ഥ ശക്തമായി തുടരുകയാണ്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ രാജ്യത്തെ 86 ശതമാനം കറന്‍സിയാണ് അസാധുവാക്കപ്പെട്ടത്. വലിയ ദുരിതങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ നടപടിയുമായി ബന്ധപ്പെട്ട് ആക്ഷേപഹാസ്യ വീഡിയോകള്‍ സജീവമാണ്. ഇത്തരത്തിലൊന്നാണ് ഓള്‍ ഇന്ത്യ ബാക്‌ചോഡ് കോമഡി ഗ്രൂപ്പിന്‌റെ ദ ഡീമണിറ്റയ്സേഷന്‍ സര്‍ക്കസ് എന്ന വീഡിയോ.

ഓരോ ദിവസവും സര്‍ക്കാരും ആര്‍ബിഐയും നയം സംബന്ധിച്ച് നടത്തുന്ന പ്രഖ്യാപനങ്ങളേയും അറിയിപ്പുകളേയും വീഡിയോ പരിഹസിക്കുന്നു. പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തുന്ന വിലക്കുകളെ കളിയാക്കുന്നു. രാജ്യനന്മയ്ക്കാണെന്ന് കരുതി ഒന്നും പറയാതിരിക്കുന്നവരുടെ ഗതികേടും നിസഹായാവസ്ഥയും തുറന്നുകാട്ടുന്നുണ്ട്. ഇടയ്ക്ക് റേഡിയോയിലൂടെ മിത്രോം എന്ന് പറഞ്ഞ് ഹിന്ദിയില്‍ ഒരാള്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതും കേള്‍ക്കാം.

വീഡിയോ കാണാം:

This post was last modified on December 27, 2016 4:52 pm

അഴിമുഖം ഡെസ്ക്:
Leave a Comment