ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് ആഭ്യന്തരമന്ത്രി

അഴിമുഖം പ്രതിനിധി

ഡിജിപി ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തരമന്ത്രിയുടെ നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. അന്തിമ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കും. ജേക്കബ് തോമസ് ആഭ്യന്തരമന്ത്രിയെ കണ്ട് തന്റെ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്തപ്പോഴാണ് ജേക്കബ് തോമസ് ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചുവെന്ന് ആരോപിച്ചാണ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ജേക്കബ് തോമസിന് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

This post was last modified on December 27, 2016 3:26 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment