ദേശീയ പതാകയെ അപമാനിച്ചെന്ന് കേസ് ; ഡേര്‍ട്ടി പൊളിറ്റിക്‌സിന്റെ റിലീസ് കോടതി തടഞ്ഞു

അഴിമുഖം പ്രതിനിധി

മല്ലിക ഷെറാവത്ത് നായികയായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ഡേര്‍ട്ടി പൊളിറ്റിക്‌സിന്റെ റിലീസ് കോടതി തടഞ്ഞു. പാട്‌ന ഹൈക്കോടതിയാണ് സിനിമയുടെ റിലീസ് തടഞ്ഞത്. ദേശീയപതാകയെ അപമാനിക്കുന്നതടക്കമുള്ള ചില രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാരോപിച്ച് നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് പാട്‌ന ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഡേര്‍ട്ടി പൊളിറ്റിക്‌സിന്റെ റിലിസിന് വിലക്കേര്‍പ്പെടുത്തിയത്. ഈ മാസം ആറിനാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.

സിനിമയില്‍ അഭിനയിക്കുന്ന മല്ലിക ഷെറാവത്ത് ഒരു സീനില്‍ ദേശീയ പതാക ശരീരത്തില്‍ ചുറ്റിക്കെട്ടുന്നുണ്ടെന്നും ഇത് പതാകയെ അപമാനിക്കലാണെന്നും കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മല്ലികയെക്കൂടാതെ ജാക്കി ഷ്‌റോഫ്, ഓംപുരി, നസറുദ്ദീന്‍ ഷാ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

This post was last modified on December 27, 2016 2:52 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment