അഴിമുഖം പ്രതിനിധി
സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ പ്രാധാന്യത്തിന് അടിവരയിട്ടുകൊണ്ട് വൈവിദ്ധ്യമാണ് ഇന്ത്യയുടെ അഭിമാനവും കരുത്തും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലണ്ടനില്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് വളരുന്ന അസഹിഷ്ണുതയ്ക്ക് എതിരെ നടപടി എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കവേ മോദി ലണ്ടനില്‍ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. വൈവിദ്ധ്യം നിറഞ്ഞതാണ് ഇന്ത്യ. വൈവിദ്ധ്യം ഇന്ത്യയുടെ പ്രത്യേകതയാണ്, മോദി അഭിപ്രായപ്പെട്ടു. വിവിധ മതങ്ങളും 100-ല്‍ അധികം ഭാഷകളും 1,500-ല്‍ അധികം ഭാഷാ വ്യതിയാനങ്ങളും ഉണ്ടെങ്കിലും എങ്ങനെ ഒരുമിച്ച് ജീവിക്കണമെന്ന് ഇന്ത്യക്കാര്‍ കാണിച്ചു തരുന്നു. വെംബ്ലി സ്റ്റേഡിയത്തില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നത്. നേരത്തെ മോദി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
This post was last modified on December 27, 2016 3:26 pm
Leave a Comment