ദിവാലി ആഘോഷിക്കാന്‍ ട്രംപിന്റെ മകള്‍ ഇവാങ്ക

റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ഹിന്ദു ക്ഷേത്രത്തില്‍ ദിവാലി ആഘോഷിക്കും. ഇന്‍ഡ്യന്‍ അമേരിക്കന്‍ സമൂഹം കൂടുതലായി അധിവസിക്കുന്ന വെര്‍ജീനിയയിലെ രാജധാനി ക്ഷേത്രത്തിലാണ് ഇവാങ്ക എത്തുക. തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സംസ്ഥാനമാണ് വെര്‍ജീനിയ. പരമ്പരാഗതമായി ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരാണ് വെര്‍ജീനിയയിലെ ഇന്‍ഡ്യന്‍ അമേരിക്കക്കാര്‍. 

രണ്ടു പ്രധാന പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളുടെ ഒരു കുടുംബാംഗം ഹിന്ദു ക്ഷേത്രം സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്.  കഴിഞ്ഞ ആഴ്ച റിപ്പബ്ലിക്കന്‍ ഹിന്ദു കൌണ്‍സില്‍ ബംഗ്ലാദേശിലെ ഭീകരതയുടെ ഇരകളായ കാശ്മീരി പണ്ഡിറ്റുകളുടെയും ഹിന്ദുക്കളുടെയും സംരക്ഷണത്തിനായി ഫണ്ട് ശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ജീവ കാരുണ്യ സമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്തിരുന്നു. ഏകദേശം 5000 പേരാണ് ആ യോഗത്തില്‍ പങ്കെടുത്തത്. 

ട്രംപിന്റെ പ്രചാരണ സംഘത്തിലെ പ്രമുഖയായ ഇവാങ്കയുടെ ക്ഷേത്ര സന്ദര്‍ശനം ഹിന്ദു സമൂഹത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ഒരു ശ്രമമായിട്ട് വേണം കാണാന്‍. 

This post was last modified on December 27, 2016 2:21 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment