തങ്ങളുടെ സ്വൈര്യജീവിതം പകര്‍ത്താനെത്തിയ ഡ്രോണ്‍ ക്യാമറയോട് കടുവകള്‍ ചെയ്തത്/വീഡിയോ

ഡ്രോണ്‍ ക്യാമറയില്‍ പകര്‍ത്തിയ, കടുവകള്‍ അവരുടെ ജീവിതം ആസ്വദിച്ച് ജീവിക്കുന്ന വീഡിയോ ഇപ്പോള്‍ ലോകം മുഴുവന്‍ ശ്രദ്ധേയമായിരിക്കുകയാണ്

ദ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ പുതിയ റിപ്പോര്‍ട്ടനുസരിച്ച് കടുവകളുടെ എണ്ണം വര്‍ധിച്ചു എന്നാണ്. ഇന്ത്യയില്‍ കടുവകള്‍ കൂടുതല്‍ കാണപ്പെടുന്ന പശ്ചിമബംഗാളിലെ സുന്ദര്‍ബെന്നിലും കേരളത്തിലെ പെരിയാര്‍ മേഖലയിലും കടുവകളുടെ എണ്ണം കൂടിയിട്ടുണ്ട്.  2022 ഓടെ കടുവ ജനസംഖ്യ ഇരട്ടിയാകുമെന്നാണ് കരുതപ്പെടുന്നത്.

കടുവകളെ അവയുടെ സ്വന്തം ആവാസസ്ഥലത്ത് പകര്‍ത്തുന്ന ഈ വീഡിയോ കൌതുകകരമാണ്. തങ്ങളെ പകര്‍ത്താനെത്തിയ ഡ്രോണ്‍ ക്യാമറയോട് ഈ കടുവകള്‍ പ്രതികരിച്ചത് എങ്ങനെയാണെന്ന് കാണാം. ഡിസംബര്‍ 14നു യു ട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആറേ മുക്കാല്‍ ലക്ഷം പേരാണ്  ഇതുവരെ കണ്ടത്.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/gnPrU1 ,  https://goo.gl/MnXFSQ

This post was last modified on January 6, 2017 3:52 pm

അഴിമുഖം ഡെസ്ക്:
Leave a Comment