അഴിമുഖം പ്രതിനിധി
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബലാത്സംഗ കഥയിലെ പ്രതികളെ വെളിപ്പെടുത്തിയ യുവതിയുടെ പ്രസ്താവനയെ തള്ളി ജയന്തന്‍ പിഎം. യുവതി നാലുപേരുടെ പേരാണ് വെളിപ്പെടുത്തിയത്. സിപിഎം മിണാല്ലൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ജയന്തന്‍ പിഎം, ഷിബു, ബിനീഷ്, ജിനേഷ് എന്നിവരാണ് പീഡിപ്പിച്ചതെന്നാണ് യുവതി പറയുന്നത്. അതെസമയം യുവതിയുടെ ബലാത്സംഗ കഥ അസംബന്ധമാണെന്നും പണം തട്ടാനുള്ള അടവാണെന്നും ജയന്തന്‍ അഴിമുഖം പ്രതിനിധിയോട് പ്രതികരിച്ചു.
പരാതിക്കാരിയായ യുവതിക്കെതിരെ സ്വന്തം മക്കളും അമ്മായിഅച്ഛനും ഉള്‍പ്പടെ കേസ് കൊടുത്തിട്ടുണ്ടെന്നും ജയന്തന്‍ പറയുന്നു. കൂടാതെ യുവതിയും ഭര്‍ത്താവും തനിക്ക് മൂന്നര ലക്ഷത്തോളം രൂപ തരാനുണ്ടെന്നും ബലാത്സംഗ കഥ പറഞ്ഞ് മുമ്പ് തന്നോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ജയന്തന്‍ ആരോപിച്ചു.
This post was last modified on December 27, 2016 2:19 pm
Leave a Comment