June 08, 2026 |
Share on

റിയല്‍ ലൈഫ് ദംഗല്‍; ഗീത കുമാരി ഫോഗട്ടിന്റെ സ്വര്‍ണനേട്ടം- വീഡിയോ കാണാം

ഫാത്തിമ സനയിലൂടെ കണ്ട ഗീതാ കുമാരി ഫോഗട്ട് രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിക്കുന്ന യഥാര്‍ത്ഥ മത്സരം കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നു നിരാശപ്പെട്ടവര്‍ക്ക് ഈ വീഡിയോ കാണാം

ദംഗല്‍ കണ്ടു കഴിഞ്ഞവര്‍ക്കെല്ലാം തോന്നുന്നൊരു നഷ്ടബോധം ഉണ്ട്. സിനിമയില്‍ തങ്ങളെ ഏറെ ആവേശം കൊള്ളിക്കുകയും ഒരു കോടതിവിധിയുടെയും ഭയപ്പെടുത്തല്‍ ഇല്ലാതെ തന്നെ ദേശീയഗാനം കേട്ടപ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ പ്രേരിപ്പിച്ചതുമായ ക്ലൈമാക്‌സ്. ഫാത്തിമ സനയിലൂടെ കണ്ട ഗീതാ കുമാരി ഫോഗട്ട് രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിക്കുന്ന യഥാര്‍ത്ഥ മത്സരം കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നതായിരുന്നു ആ നിരാശ.

മൂന്നു ദിവസം കൊണ്ട് നൂറു കോടി ക്ലബില്‍ ഇടം പിടിക്കാന്‍ ദംഗലിന് കഴിഞ്ഞെങ്കില്‍ ആ ചിത്രം എത്രമേല്‍ പ്രേക്ഷകന് ഇഷ്ടമായിട്ടുണ്ടെന്നു മനസിലാക്കാം. അതിലേറെ ഇഷ്ടമാണ് സിനിമയിലൂടെ കൂടുതല്‍ പരിചിതരായി കഴിഞ്ഞ മഹാവീര്‍ ഫോഗട്ടിനോടും പെണ്‍മക്കളോടും ഇപ്പോള്‍ ഇന്ത്യന്‍ ചലച്ചിത്ര പ്രേമികള്‍ക്കുള്ളത്. അതുകൊണ്ട് തന്നെയാണ് 2010 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഗീതയുടെ സുവര്‍ണനേട്ടം കാണാന്‍ ഇന്റര്‍നെറ്റില്‍ തിരയാന്‍ ഓരോരുത്തരേയും പ്രേരിപ്പിച്ചത്. ഇതിനകം ഗീതയുടെ പ്രകടനം കണ്ടു കഴിഞ്ഞവര്‍ ഏറെയാണ്. കാണാത്തവരുണ്ടെങ്കില്‍ അവര്‍ക്കായി ഇതാ മത്സരത്തിന്റെ വീഡിയോ

 

 

Leave a Reply

Your email address will not be published. Required fields are marked *

×