അഴിമുഖം പ്രതിനിധി
ഗ്രീസ് യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കിയ കടാശ്വാസ പാക്കേജിന് ഗ്രീസ് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു. 300 അംഗ പാര്‍ലമെന്റിന്റെ 229 അംഗങ്ങള്‍ പാക്കേജിന് അനുകൂലിച്ചു. ഭരണകക്ഷിയിലെ രണ്ട് മന്ത്രിമാരും പാര്‍ലമെന്റ് സ്പീക്കറും മുന്‍ ധനമന്ത്രിയും അടക്കം 38 പേര്‍ പാക്കേജിനെ എതിര്‍ക്കുകയോ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയോ ചെയ്തിരുന്നു. മറ്റ് മാര്‍ഗങ്ങളില്‍ ഇല്ലാത്തതിനാല്‍ നിര്‍ദ്ദേശം അംഗീകരിക്കണം എന്ന് പ്രധാനമന്ത്രി സിപ്രസ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. കടാശ്വാസ പാക്കേജ് പ്രകാരം ഗ്രീസിന് 9,600 കോടി ഡോളര്‍ വായ്പ ലഭിക്കും.
This post was last modified on December 27, 2016 3:13 pm
Leave a Comment