224 യാത്രക്കാരുമായി റഷ്യന്‍ വിമാനം സിനായില്‍ തകര്‍ന്നു വീണു

224 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്നു വീണു.വിമാനം സിനായില്‍ വെച്ച് തകര്‍ന്നെന്ന് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി സ്ഥിരീകരിച്ചു. റഷ്യയിലേക്ക് യാത്ര തിരിച്ച ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ 217യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഷരം എല്‍ ഷെയ്ക്ക് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം സിനായ് പെനിന്‍സുലയില്‍ വെച്ച് നഷ്ടപ്പെട്ടുവെന്നാണ് ഈജിപ്ഷ്യന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചത്. പറന്നുയര്‍ന്ന് 23 മിനിട്ടിനു ശേഷം ബന്ധം നഷ്ടപ്പെടുകയായിരുന്നു .  എന്നാല്‍ വിമാനം സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വിമാനം ഏത് എയര്‍ലൈന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല 

 

This post was last modified on December 27, 2016 3:24 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment