അഴിമുഖം പ്രതിനിധി
സുന്ദരനായി പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുക എന്നത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് നിര്‍ബന്ധമായിരുന്നു. ഇതിന് വേണ്ടി എത്ര സമയം ചെലവഴിക്കുന്നതിനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. 21-ാം വയസില്‍ മുടികൊഴിയുന്നതില്‍ അസ്വസ്ഥനായ നെഹ്‌റു പിതാവിനെഴുതിയ പരാതി കത്ത് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. തന്റെ മുടി വല്ലാതെ കൊഴിയുന്നുവെന്നും അത് തിരികെ വരുമെന്ന പ്രതീക്ഷ തനിക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നും നെഹ്‌റു കത്തില്‍ വേവലാതിപ്പെടുന്നു. എന്നാല്‍ എന്തെങ്കിലും എണ്ണ ഒരു പരിഹാരമായി നിര്‍ദ്ദേശിക്കരുതെന്നും മോട്ടിലാലിനോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നുണ്ട്. പല എണ്ണകള്‍ ഉപയോഗിച്ച് നോക്കിയിട്ടും ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും, ‘അതിന് വേണ്ടി ചിലവഴിച്ച പണവും സമയവും പ്രയോജനപ്രദമായ മറ്റ് വല്ല കാര്യത്തിനും ഉപയോഗിക്കാമായിരുന്നു,’ എന്നും പറഞ്ഞുകൊണ്ടാണ് ജവഹര്‍ലാല്‍ കത്ത് അവസാനിപ്പിക്കുന്നത്.
This post was last modified on December 27, 2016 4:52 pm
Leave a Comment