24 മണിക്കൂര്‍ ഫ്രീ കോള്‍സ്- സ്വാതന്ത്ര്യദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ ന്റെ സമ്മാനം

അഴിമുഖം പ്രതിനിധി

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്താകമാനമുള്ള ലാന്‍ഡ്‌ ലൈന്‍ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ ന്റെ സമ്മാനം. സൗജന്യ നിരക്കില്‍ ഇന്ത്യയിലെ ഏത് ലാന്‍ഡ്-മൊബൈല്‍ നെറ്റ്വര്‍ക്കിലേക്കും ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ ഉം ഇനി വിളിക്കാം. നിലവില്‍ രാത്രി ഒമ്പതു മണി മുതല്‍ രാവിലെ ഏഴു മണി വരെ സൗജന്യ നിരക്കില്‍ വിളിക്കാനുള്ള സേവനം ബി.എസ്.എന്‍.എല്‍  ലാന്‍ഡ്‌ ലൈനില്‍ ലഭ്യമാണ്. രാത്രിയിലുള്ള സൗജന്യ സേവനത്തിന് പുറമെയാണ് പുതിയ ഓഫര്‍. സ്വാതന്ത്ര്യദിനത്തിനും അതിനു ശേഷമുള്ള എല്ലാ ഞായറാഴ്ചകളിലും ഈ സേവനം ലഭ്യമായിരിക്കുമെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു.

 

This post was last modified on December 27, 2016 2:39 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment