കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ഉടമ്പടി ഇന്നു മുതല്‍ നടപ്പാക്കും

അഴിമുഖം പ്രതിനിധി

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പാരിസ് ഉടമ്പടി ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഹരിതഗൃഹവാതകം പുറന്തള്ളുന്നതില്‍ സംന്തുലനാവസ്ഥ 2050-ഓടെ സാധ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് പാരിസ് ഉടമ്പടി. ഐക്യരാഷ്ട്ര സഭയില്‍ കഴിഞ്ഞ ഡിസംബര്‍ 12-ന് 185 രാജ്യങ്ങള്‍ അംഗീകരിച്ച ഉടമ്പടിയില്‍ ഏപ്രില്‍ 22നാണ് ഇന്ത്യ ഒപ്പുവച്ചത്. ഇതുവരെ 191 രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പുവച്ചു. മൊത്തം ആഗോളവാതകത്തിന്റെ 55% പുറത്ത് വിടുന്ന 55 രാജ്യങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ഉടമ്പടി നിലവില്‍ വരുമെന്നാണ് വ്യവസ്ഥ.

ആഗോള താപനവര്‍ധന തോത് 2050-ഓടെ രണ്ട് ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനാണ് കരാറിലെ മുഖ്യ വിഷയം. ഇതിനായി 2020-മുതല്‍ 6.7 ലക്ഷം കോടി രൂപയാണ് വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കുക. അതോടെ, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോളശ്രമങ്ങളില്‍ 1997ലെ ക്യോട്ടോ പ്രോട്ടോകോളിനുപകരം ഇനി പാരിസ് ഉടമ്പടി ആധാരമാകും.

പാരിസ് ഉടമ്പടിയിലെ പ്രധാന നിര്‍ദേശങ്ങള്‍ കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക എന്നതും താപനിലയിലെ വര്‍ധനവ് പതിയെ 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് പരിമിതപ്പെടുത്തുക എന്നതുമാണ്.

 

This post was last modified on December 27, 2016 2:26 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment