ജമ്മുകശ്മീരിലെ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ റേഞ്ചേഴ്‌സ് അഞ്ച് ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരേ വെടിയുതിര്‍ത്തു. ആര്‍എസ്പുര സെക്ടറിലാണ് വെടിവയ്പ്പുണ്ടായത്. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി തുടങ്ങിയ ആക്രമണം പുലര്‍ച്ചയും തുടര്‍ന്നു. ബിഎസ്എഫ് ജവാന്‍മാര്‍ തിരിച്ചടിച്ചു. അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാകിസ്താന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം പാകിസ്താനെ അറിയിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാനിരിക്കേയാണ് കരാര്‍ ലംഘനം. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയിലെ പാക് ഹൈകമ്മീഷണറായ അബ്ദുല്‍ ബാസിതിനെ ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
This post was last modified on December 27, 2016 3:13 pm
Leave a Comment