ജിഹാദി ജോണ്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയയില്‍ പാശ്ചാത്യരായ തടവുകാരുടെ തലവെട്ടുന്നതിലൂടെയാണ് ഐഎസ്‌ഐഎസ് ഭീകരനായ ജിഹാദി ജോണ്‍ കുപ്രസിദ്ധനായത്. സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി കേന്ദ്രമായ റാഖയില്‍ ഇയാളെ ലക്ഷ്യമിട്ട് യുഎസ് കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയിരുന്നു. കുവൈറ്റില്‍ ജനിച്ച മുഹമ്മദ് എംവാസിയാണ് ജിഹാദി ജോണ്‍ എന്ന പേരില്‍ തലവെട്ടല്‍ വീഡിയോകളിലൂടെ കുപ്രസിദ്ധനായത്. ഇറാഖ് വംശജരായിരുന്നു ഇയാളുടെ മാതാപിതാക്കള്‍. ലണ്ടനില്‍ കംപ്യൂട്ടര്‍ പ്രോഗാമറായിരുന്ന ഇയാള്‍ പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘത്തില്‍ ചേരുകയായിരുന്നു.

 

This post was last modified on December 27, 2016 3:26 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment