അഴിമുഖം പ്രതിനിധി
കമല ഹാരിസ് യു എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വംശജ എന്ന ചരിത്രനേട്ടം സ്വന്തമാക്കി. കാലിഫോര്‍ണിയയില്‍ നിന്നാണു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ കമല തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടുത്തെ ആറ്റോര്‍ണി ജനറല്‍ ആയിരുന്നു 51 കാരിയായ കമല ഹാരിസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ലോറേട്ട സാഞ്ചസിനെ പരാജയപ്പെടുത്തുക വഴി കാലിഫോര്‍ണിയയില്‍ നിന്നും സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വെള്ളക്കാരിയല്ലാത്ത ആദ്യത്തെ ആളെന്ന ചരിത്രവും കമലയ്ക്ക് സ്വന്തം.
തമിഴ്‌നാട്ടില്‍ നിന്നും 1960 ല്‍ അമേരിക്കയിലേക്ക് കുടിയേറിയതാണ് കമലയുടെ മാതാവ്. പിതാവ് ജമൈക്കയില്‍ ജനിച്ച അമേരിക്കന്‍ പൗരനായിരുന്നു.
This post was last modified on November 9, 2016 11:40 am
Leave a Comment