ബോംബേറില്‍ പരിക്കേറ്റ് സി പി ഐ എം പ്രവര്‍ത്തകന്‍റെ അമ്മ മരിച്ചു

ആര്‍എസ്എസുകാരുടെ ബോംബേറില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തലശ്ശേരി പിണറായിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ ഷൈജന്‍റെ അമ്മ സി സരോജിനി (62)യാണ് മരിച്ചത്. ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ബോംബും വാളുമായി വീടുകയറിയുള്ള അക്രമത്തിനിടയിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഷാജി, ഷീജ എന്നിവരാണ് കൊല്ലപ്പെട്ട സരോജിനിയുടെ മറ്റുമക്കള്‍. ദിവ്യ(കുണ്ടുചിറ), രമേശന്‍(അണ്ടലൂര്‍), സുജിന (മാലൂര്‍) എന്നിവര്‍ മരുമക്കള്‍. യശോദ, പ്രകാശന്‍ (സിപിഐ എം മമ്പറം ലോക്കല്‍സെക്രട്ടറി), ശോഭ, പരേതയായ നളിനി എന്നിവര്‍ സഹോദരങ്ങള്‍.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ചിറ്റാരിപ്പറമ്പില്‍ ഒരു സി പി ഐ എം പ്രവര്‍ത്തകനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

This post was last modified on December 27, 2016 2:47 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment