അഴിമുഖം പ്രതിനിധി
മലപ്പുറത്ത് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തി. യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. വോട്ടിംഗ് യന്ത്രത്തില്‍ പേപ്പര്‍ തിരുകിയതായും സ്റ്റിക്കര്‍ ഒട്ടിച്ചതായും പരിശോധനയില്‍ കണ്ടെത്തി. മുസ്ലിം ലീഗ് ശക്തികേന്ദ്രങ്ങളിലാണ് സംഭവം നടന്നിരിക്കുന്നത്. നടന്നത് അട്ടിമറിയാണെന്ന സംശയത്തെത്തുടര്‍ന്ന് സംഭവത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടറോടും ജില്ലാ പോലീസ് മേധാവിയോടും റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. നടന്നത് ആസൂത്രിത ശ്രമമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു. 300 കേന്ദ്രങ്ങളില്‍ സമാനമായ അവസ്ഥയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേക്കുറിച്ച് കമ്മീഷനോട് ആശയവിനിമയം നടത്തുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. അതേസമയം കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കട്ടെ എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനോട് പ്രതികരിച്ചത്.
This post was last modified on December 27, 2016 3:23 pm
Leave a Comment