മാണിയുടെ വീട്ടിലേക്ക് ബാറുടമ പണവുമായി പോകുന്നത് കണ്ടതായി ലോകായുക്തയില്‍ മൊഴി

അഴിമുഖം പ്രതിനിധി

മാണിക്കെതിരെ ലോകായുക്തയില്‍ ബാറുടമയുടെ മൊഴി. മാണിയുടെ വസതിയിലേക്ക് 15 ലക്ഷം രൂപയുമായി ബാറുടമായ ജോണ്‍ കല്ലാട്ട് കയറി പോകുന്നത് കണ്ടെന്നാണ് മറ്റൊരു ബാറുടമയായ സാജു ഡൊമിനിക് മൊഴി നല്‍കിയിരിക്കുന്നത്.

പാലായില്‍ കുഞ്ഞുമോന്റെ ഹോട്ടലില്‍ പോയാണ് പണം ശേഖരിച്ചതെന്നും പിന്നീട് തന്റെ കാറില്‍ മാണിയുടെ വീടിനുമുന്നിലെത്തി ബാര്‍ അസോസിയേഷന്‍ ട്രഷററായ തങ്കച്ചന് പണം കൈമാറുകയായിരുന്നെന്നും സാജു പറഞ്ഞു. ജോണ്‍ കല്ലാട്ടിന് തങ്കച്ചനാണ് പണം നല്‍കിയത്. മാണിക്ക് നേരിട്ട് പണം കൊടുത്തതായി തനിക്ക് അറിയില്ലെന്നും സാജു ഡൊമനിക് വ്യക്തമാക്കി. 

This post was last modified on December 27, 2016 2:54 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment