June 18, 2026 |
Share on

സിപിഐ മന്ത്രിമാര്‍ മണ്ടത്തരങ്ങള്‍ കാണിക്കുകയാണെന്ന് എംഎം മണി

അഴിമുഖം പ്രതിനിധി   സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പും സി.പി.എം നേതാവുമായ എം.എം മണി എം.എല്‍.എ. മണ്ടത്തരങ്ങള്‍ കാട്ടുന്ന മന്ത്രിമാര്‍ സര്‍ക്കാരിനെ കുഴപ്പത്തിലാക്കുകയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെയും കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിനേയും പേരെടുത്ത് വിമര്‍ശിച്ച് മണി പറഞ്ഞു. നെടുങ്കണ്ടത്ത് നടക്കുന്ന കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിലായിരുന്നു മണിയുടെ പരാമര്‍ശങ്ങള്‍. ഇതോടെ സി.പി.എം-സി.പി.ഐ പോരിന് വീണ്ടും അങ്കം കുറിച്ചു.   “സംസ്ഥാനത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരാണ് ഭരിക്കുന്നത്. ഇടുക്കിയിലെ കാര്യങ്ങളെക്കുറിച്ച് ധവന്യൂമന്ത്രി പറയുന്നത് വിവരക്കേടാണ്. […]

അഴിമുഖം പ്രതിനിധി

 

സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പും സി.പി.എം നേതാവുമായ എം.എം മണി എം.എല്‍.എ. മണ്ടത്തരങ്ങള്‍ കാട്ടുന്ന മന്ത്രിമാര്‍ സര്‍ക്കാരിനെ കുഴപ്പത്തിലാക്കുകയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെയും കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിനേയും പേരെടുത്ത് വിമര്‍ശിച്ച് മണി പറഞ്ഞു. നെടുങ്കണ്ടത്ത് നടക്കുന്ന കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിലായിരുന്നു മണിയുടെ പരാമര്‍ശങ്ങള്‍. ഇതോടെ സി.പി.എം-സി.പി.ഐ പോരിന് വീണ്ടും അങ്കം കുറിച്ചു.

 

“സംസ്ഥാനത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരാണ് ഭരിക്കുന്നത്. ഇടുക്കിയിലെ കാര്യങ്ങളെക്കുറിച്ച് ധവന്യൂമന്ത്രി പറയുന്നത് വിവരക്കേടാണ്. കാസര്‍കോട്ടെ കാര്യങ്ങള്‍ മാത്രമേ അയാള്‍ക്ക് അറിയൂ. ഇടുക്കിയിലെ കാര്യങ്ങള്‍ അറിയില്ല. കാര്‍ഷിക മേഖലയിലും പ്രശ്‌നങ്ങളുണ്ട്. ഇനിയെല്ലാം ശരിയാക്കിയെടുക്കണം. ഇതിനെയൊക്കെ ഫലപ്രദമായി നേരിടണം” എന്നായിരുന്നു മണിയാശാന്റെ വാക്കുകള്‍.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×