നരേന്ദ്രമോദി ഫിബ്രുവരി 23-ന് തിരുവല്ലയില്‍

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്രമോദി ഫിബ്രുവരി 23-ന് തിരുവല്ലയില്‍ എത്തും. മോദി തിരുവല്ലയിലെ ശ്രീരാമകൃഷ്ണാശ്രമം സന്ദര്‍ശിക്കാനാണ് എത്തുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ശബരിമലയിലും മോദി സന്ദര്‍ശനം നടത്തിയേക്കുമെന്ന് വിവരമുണ്ട്.

ശ്രീരാമകൃഷ്ണാശ്രമത്തിലെ മുതിര്‍ന്ന സന്യാസിമാരുടെ ക്ഷണം സ്വീകരിച്ചാണ് മോദി എത്തുന്നത്. കോഴിക്കോട് നടന്ന ബിജെപി ദേശീയ സമ്മേളനത്തിലിനു ശേഷം പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത് ഫിബ്രുവരി 23-നാണ്.

കഴിഞ്ഞവര്‍ഷം മോദി ശബരിമല സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. ഇത്തവണ മോദി ശബരിമലയില്‍ എത്തുമെന്നു തന്നെയാണ് സൂചന.

This post was last modified on December 27, 2016 2:17 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment