അഴിമുഖം പ്രതിനിധി
കോഴിക്കോട് സദാചാര ഗുണ്ടകളുടെ ആക്രമണം തുടരുന്നു. ഇത്തവണ സഹോദരിക്ക് ഹാള്‍ ടിക്കറ്റ് വാങ്ങാനായി കൂടെപ്പോയ സഹോദരനാണ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. കുറ്റിയാടി സ്വദേശി വിവേകിനും സഹോദരിക്കും നേരെയാണ് ആക്രമണമുണ്ടായത്. വിവേകിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ വധശ്രമത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അക്രമികളില്‍ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.
This post was last modified on December 27, 2016 2:47 pm
Leave a Comment