മുല്ലപ്പെരിയാര്‍;കേരളത്തിന് വീണ്ടും തിരിച്ചടി

അഴിമുഖം പ്രതിനിധി

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് വീണ്ടും തിരിച്ചടി. അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്താന്‍ തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അതേസമയം അണക്കെട്ടിന് കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് തമിഴ്‌നാട് നല്‍കിയ ഹര്‍ജിയില്‍ കേരളത്തിന് നോട്ടീസയക്കാനും കോടതി തീരുമാനിച്ചു.

സുപ്രീം കോടതി ചുമതലപ്പെടുത്തിയ വിദഗ്ദസമിതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. എന്നാല്‍ ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ജലനിരപ്പ് താഴ്ത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. അണക്കെട്ടിന് കേന്ദ്രസേന സംരക്ഷണം നല്‍കുന്നതിനോടും കേരളത്തിന് താല്പര്യമില്ല.

This post was last modified on December 27, 2016 2:47 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment