അഴിമുഖം പ്രതിനിധി
മുസ്ലിം ലീഗിന്റെ സ്ത്രീ വിവേചനത്തിന് പുതിയൊരു ഉദ്ദാഹരണം. കോഴിക്കോട്ട് ബിച്ചില്‍ ഈ മാസം 12 നു സംഘടിപ്പിച്ച യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ വച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയായ മായിന്‍ ഹാജി വനിത ലീഗ് അധ്യക്ഷയെ പരസ്യമായി അപമാനിക്കുന്നതിന്റെ വീഡിയോ ദൃശ്യവും ശബ്ദശകലും പുറത്തു വന്നിരിക്കുകയാണ്. പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത സംഭവമാണ് സ്ത്രീകള്‍ ആണുങ്ങളോട് സംസാരിക്കുന്നതെന്നും മുജാഹിദ് പ്രസ്ഥാനം പോലും ഇത്തരത്തില്‍ അനുവദിക്കാറില്ലെന്നും പറഞ്ഞാണു മായിന്‍ ഹാജി ഖമറുന്നിസ അന്‍വറിനോടു കയര്‍ത്തു സംസാരിക്കുന്നത്. കെ എം ഷാജി എംഎല്‍എ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ വേദിക്കു മുന്നിലേക്കു വരുന്ന ഖമറുന്നിസയെ തടഞ്ഞു നിര്‍ത്തിയാണ് മായിന്‍ഹാജി ശകാരിക്കുന്നത്. ഖമറുന്നിസ തിരിച്ച് എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ശബ്ദം വ്യക്തമല്ല.
മായിന്ഹാജിയില് നിന്നും ഇ്ത്തരമൊരു പരാമര്‍ശം കേള്‍ക്കേണ്ടി വന്നിരുന്നുവെന്നും യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയില്‍ തനിക്ക് സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ലെന്നും ഖമറുന്നിസയും മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള പ്രതികരണമായി പറഞ്ഞിട്ടുണ്ട്.
à´ˆ ഹാജിയെപàµà´ªàµ‹à´²àµà´³àµà´³à´µàµ¼ നേതൃതàµà´µà´‚ കൊടàµà´•àµà´•àµà´¨àµà´¨ ഒരൠപാർടàµà´Ÿà´¿à´•àµà´•ൠഇകàµà´•ാലതàµà´¤àµ à´Žà´¨àµà´¤àµ à´ªàµà´°à´¸à´•àµà´¤à´¿! à´•àµà´±à´šàµà´šàµà´ªàµ‡àµ¼à´•àµà´•ൠഅധികാരം ആസàµà´µà´¦à´¿à´•àµà´•ാൻ à´Žà´²àµà´²à´¾ പിനàµà´¤à´¿à´°à´¿à´ªàµà´ªà´¨àµà´®à´¾à´°àµ†à´¯àµà´‚ അവരàµà´Ÿàµ† വൈകലàµà´¯à´™àµà´™à´³àµ†à´¯àµà´‚ പൊറàµà´ªàµà´ªà´¿à´•àµà´•àµà´¨àµà´¨ ഒരൠവിലപേശൽ സംഘം.