ശിരോവസ്ത്രം ധരിച്ച് പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ലെന്ന അധികൃതരുടെ നടപടിയെത്തുടര്‍ന്ന് കന്യാസ്ത്രീക്ക് മെഡിക്കൽ പ്രവേശനപ്പരീക്ഷ എഴുതാനായില്ല . ബഥനി സന്യാസി സമൂഹത്തിലെ കന്യസ്ത്രീയായ സിസ്റ്റര്‍ സെബയ്ക്കാണ് പ്രവേശന പരീക്ഷ എഴുതാന്‍ സാധിക്കാഞ്ഞത്. ശിരോവസ്ത്രം മാറ്റുകയാണെങ്കില്‍ പരീക്ഷയെഴുതിക്കാമെന്ന് അധികൃതർ പറഞ്ഞതായും അതിനു താന്‍ തയ്യാറായില്ലെന്നും സിസ്റ്റര്‍ സെബ പറഞ്ഞു . തിരുവനന്തപുരം കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്കൂളിലാണ് കന്യാസ്ത്രീയെ പരീക്ഷ എഴുതുന്നതില്‍ നിന്നു വിലക്കിയത് .
ക്രമക്കേടുകള്‍ തടയാനായി അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് വകുപ്പ് നടപ്പിലാക്കിയിരിക്കുന്നത്. വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സി ബി എസ് ഇ മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കിയിരുന്നു .
This post was last modified on December 27, 2016 3:19 pm
Leave a Comment