June 15, 2026 |
Share on

ഇന്ത്യയില്‍ ആദ്യം, ലോകത്ത് രണ്ടാമത്: അവയവം സ്വീകരിച്ച വ്യക്തിയില്‍ നിന്ന് അവയവം മാറ്റി വയ്ക്കല്‍

മുമ്പ് അവയവം സ്വീകരിച്ചിട്ടുള്ള വ്യക്തിയില്‍ നിന്ന് മറ്റൊരാള്‍ക്ക് അവയവം നല്‍കാന്‍ ബുദ്ധിമുട്ടുകളുണ്ടെന്നാണ് പൊതുവായ വിലയിരുത്തല്‍.

അവയവദാനം സര്‍വസാധാരണമായ ഒന്നാണ്. എന്നാല്‍ ഒരു അവയവം സ്വീകരിച്ചിട്ടുള്ളയാളില്‍ നിന്ന് മറ്റൊരു അവയവം മാറ്റി വയ്ക്കുന്നത് ലോകത്ത് രണ്ടാമത്തെ സംഭവമാണ്. ഇന്ത്യയില്‍ ആദ്യവും. പൂനെയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മുംബൈ സ്വദേശിയായ 42കാരിയുടെ കരളാണ് മാറ്റിവച്ചത്. രണ്ട് വര്‍ഷം മുമ്പ് ഇവര്‍ മറ്റൊരാളില്‍ നിന്ന് വൃക്ക സ്വീകരിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ ഇത്തരം അവയവമാറ്റം നടത്താറില്ല.

മുമ്പ് അവയവം സ്വീകരിച്ചിട്ടുള്ള വ്യക്തിയില്‍ നിന്ന് മറ്റൊരാള്‍ക്ക് അവയവം നല്‍കാന്‍ ബുദ്ധിമുട്ടുകളുണ്ടെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇത് ഇന്ത്യയില്‍ ആദ്യത്തെ സംഭവമാണെന്ന് നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്‌റ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ പ്രൊഫ.വിമല്‍ ഭണ്ഡാരി പറഞ്ഞു. അവയവ മാറ്റം സാധിക്കാത്തത് മൂലം ഇന്ത്യയില്‍ ഓരോ വര്‍ഷവും അഞ്ച് ലക്ഷം പേര്‍ മരിക്കുന്നുണ്ട് എന്നാണ് കണക്ക്. ഈ മാറ്റം അവയവമാറ്റം ആവശ്യമുള്ളവരെ സംബന്ധിച്ച് ഗുണകരമാവും.

വായനയ്ക്ക്: https://goo.gl/HTpMqv

Leave a Reply

Your email address will not be published. Required fields are marked *

×