പരവൂര്‍ വെടിക്കെട്ട് ദുരന്തം; പൊലീസ് കമ്മിഷണര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ

അഴിമുഖം പ്രതിനിധി

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ പ്രകാശ്, ചാത്തന്നൂര്‍ എസ് പി , സി ഐ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ. സംഭവത്തെ കുറിച്ച് അന്വേഷിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മത്സരക്കമ്പമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പൊലീസ് അവഗണിച്ചെന്നും സംഭവത്തില്‍ പൊലീസിന് വീഴ്ച്ച പറ്റിയെന്നും ആഭ്യന്തര സെക്രട്ടറി കുറിക്കുന്നു. ഇന്നു രാവിലെ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ആഭ്യന്തര സെക്രട്ടറിയും നിയമസെക്രട്ടറിയും പൊലീസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൈമാറും.

അതേസമയം ദുരന്തത്തിന്റെ ഉത്തരവാദിത്വം ജില്ല ഭരണകൂടത്തിനാണന്ന വാദവുമായി ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്തെത്തി. നിരോധന ഉത്തരവ് ജനങ്ങളെ അറിയിക്കുന്നതില്‍ ജില്ല ഭരണകൂടത്തിന് വീഴ്ച്ച പറ്റിയെന്നും ദുരന്തത്തിന്റെ ഉത്തരവാദിത്വം പൊലീസിനു മാത്രമല്ലെന്നും ഡിജിപി വ്യക്തമാക്കി.

 

This post was last modified on April 14, 2016 2:24 pm

Related Post
Leave a Comment