പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ്;  വിവരങ്ങള്‍ പുറത്ത് വിടേണ്ടെന്ന് കോടതി

വിവരാകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണം എന്ന സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഉത്തരവ് കോടതി റദ്ദാക്കിയിരിക്കുകയായിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് സച്ചിന്‍ ദത്തയാണ് വിധി പ്രസ്താവിച്ചത്. ഫെബ്രുവരി 27 നായിരുന്ന കോടതി വിധി പറയാന്‍ മാറ്റിവച്ചത്.

നീരജ് എന്നയാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് കേസ് ആരംഭിച്ചത്. 2016 ഡിസംബറില്‍, പ്രധാനമന്ത്രി മോദി ബിരുദം പൂര്‍ത്തിയാക്കിയ 1978-ല്‍ ബിഎ പരീക്ഷ പാസായ എല്ലാ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ പരിശോധിക്കാന്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നത്.

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിനെതിരെ ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണം ഉയര്‍ന്നിരുന്നു.

വിചാരണ വേളയില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സിഐസി ഉത്തരവ് റദ്ദാക്കണമെന്ന് വാദിച്ചു. ‘രേഖകള്‍ കോടതിയെ കാണിക്കുന്നതില്‍ സര്‍വകലാശാലയ്ക്ക് എതിര്‍പ്പില്ല. 1978-ലെ ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് ബിരുദം ലഭ്യമാണ്,’ മേത്ത പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ രേഖകള്‍ വിശ്വാസപരമായ നിലപാടില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍, പൊതുതാല്‍പര്യമില്ലാതെ വെറും കൗതുകത്തിനായി വെളിപ്പെടുത്താന്‍ വിവരാവകാശ നിയമം അനുവദിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്തത്.

പൊതുതാല്‍പര്യത്തിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാന്‍ വിവരാവകാശ നിയമം അനുവദിക്കുന്നതെന്ന് വിവരാവകാശ അപേക്ഷകനായ നീരജ് ശര്‍മ്മയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ വാദിച്ചു. ഏതൊരു സര്‍വകലാശാലയും ഇത്തരം വിവരങ്ങള്‍ സാധാരണയായി പ്രസിദ്ധീകരിക്കാറുണ്ടെന്നും, അവ നോട്ടീസ് ബോര്‍ഡുകളിലും വെബ്‌സൈറ്റുകളിലും പത്രങ്ങളിലും പോലും ലഭ്യമാകാറുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ ഒരു രാഷ്ട്രീയ തര്‍ക്കവിഷയമായി മാറിയിരുന്നു. ആം ആദ്മി പാര്‍ട്ടി (അഅജ) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിന്റെ ബിരുദങ്ങളുടെ ആധികാരികത ചോദ്യം ചെയ്തിരുന്നു. ബിജെപി അദ്ദേഹത്തിന്റെ ബിരുദത്തിന്റെ പകര്‍പ്പുകള്‍ പുറത്തുവിടുകയും സര്‍വകലാശാലകള്‍ അത് ശരിയാണെന്ന് പറയുകയും ചെയ്തിരുന്നെങ്കിലും, നിയമപരമായ പോരാട്ടം തുടരുകയായിരുന്നു. Prime Minister’s degree certificate; the court ruled against releasing the information

Content Summary: Prime Minister’s degree certificate; the court ruled against releasing the information

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment