ബയോപികിൽ വീണ്ടും വിസ്മയിപ്പിക്കാൻ ഒരുങ്ങി മാധവൻ, ജി.ഡി.എൻ ജൂലൈ 17ന് തിയറ്ററുകളിൽ

'ഇന്ത്യയുടെ എഡിസൺ' എന്ന് അറിയപ്പെടുന്ന ജെ.ഡി. നായിഡുവായി നടൻ ആർ. മാധവൻ

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് ജി.ഡി.എൻ റിലീസിനെത്തുന്നു. ആർ.മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജൂലായ് 17 നാണ് റിലീസിനെത്തുന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. കൈകൾ കൂപ്പി ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന നായിഡു ആയാണ് പോസ്റ്ററിൽ മാധവനെ അവതരിപ്പിച്ചിരിക്കുന്നത്. സത്യരാജ്, ദുഷാര വിജയൻ എന്നിവരേയും പോസ്റ്ററിൽ കാണാം.. “റോക്കട്രി: ദി നമ്പി ഇഫക്റ്റ്” എന്ന ചിത്രത്തിന് 2022ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം, വർഗീസ് മൂലൻ പിക്‌ചേഴ്‌സും, ട്രൈകളർ ഫിലിംസും, മീഡിയ മാക്സ് എന്റർടൈൻമെന്റസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ജി.ഡി.എൻ. പ്രിയാമണി, ജയറാം, വിനയ് റായ്, കനിഹ,ഷീല ,കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. അരവിന്ദ് കമലനാഥൻ ഛായാഗ്രഹണത്തിനൊപ്പം ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ കൂടിയായി പ്രവർത്തിക്കുന്നു.

‘ഇന്ത്യയുടെ എഡിസൺ’, ‘കോയമ്പത്തൂരിന്റെ സാമ്പത്തിക സ്രഷ്ടാവ്’ എന്നുള്ള പേരിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത ശാസ്ത്രജ്ഞനും ദേശീയ നായകനുമായ, ജി. ഡി നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രതിൻ്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയാക്കിയത്. തമിഴിൽ ചിത്രീകരിക്കുന്ന സിനിമ തമിഴ് കൂടാതെ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്യുക. 1893 മാർച്ച് 23ന് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന കോയമ്പത്തൂരിനടുത്ത് കാലങ്കൽ എന്ന സ്ഥലത്താണ് ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു എന്ന ജെ.ഡി.എൻ നായിഡുവിന്റെ ജനനം. എഞ്ചിനീയറും സംരംഭകനുമായിരുന്നു. വൈദേശിക സാങ്കേതികവിദ്യകളെ ചെലവ് കുറഞ്ഞതും പ്രായോഗികവുമായ കണ്ടുപിടുത്തങ്ങളാക്കി മാറ്റിയ നായിഡു ഇന്ത്യൻ വ്യവസായ രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഇലക്ട്രിക് മോട്ടർ, റേസറുകൾ, മണ്ണെണ്ണ ഫാൻ, ടിക്കറ്റ് മെഷീനുകൾ എന്നിങ്ങനെ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്.

This post was last modified on May 22, 2026 5:23 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment