ഇന്ത്യന്‍ വംശജനായ ഡ്രൈവറെ ഓസ്‌ട്രേലിയയില്‍ ജീവനോടെ ചുട്ടെരിച്ചു

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ വംശജനായ പഞ്ചാബി ബസ് ഡ്രൈവറെ ഓസ്‌ട്രേലിയയില്‍ ജീവനോടെ ചുട്ടെരിച്ചു. ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെയ്‌നില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കെ മന്‍മീത് അലിഷറെന്ന 29-കാരനെയാണ് ജീവനോടെ ചുട്ടെരിച്ചത്.

യാത്രക്കാരെ കയറ്റാനായി വാഹനം നിര്‍ത്തിയ സമയത്ത് മന്‍മീതിന്റെ ദേഹത്തേക്ക് പെട്ടെന്ന് തീപിടിക്കുന്ന ഇന്ധനം ഒഴിച്ച് കത്തിക്കുകയായിരുന്നു. മന്‍മീത് ആക്രമിക്കപ്പെടുന്ന സമയത്ത് ബസില്‍ ആറോളം യാത്രക്കാര്‍ ഉണ്ടായിരുന്നു.

ബസിന് തീപിടിക്കുന്നതിന് മുമ്പ് യാത്രക്കാരെ ഉടന്‍തന്നെ രക്ഷാവാതിലിലൂടെ പുറത്തെത്തിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസ തടസം നേരിട്ട ഏതാനുംപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണത്തേക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

കൊലപാതകിയെന്ന് സംശയിക്കുന്ന ഒരു 48-കാരനെ തൊട്ടടുത്ത ബസ് സ്റ്റോപ്പില്‍ നിന്ന് പോലീസ് പിടികൂടിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ പഞ്ചാബികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഗായകന്‍ കൂടിയായിരുന്നു മന്‍മീത്.

This post was last modified on December 27, 2016 2:20 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment