സച്ചിന്റെ സുരക്ഷ; വീഴ്ച വരുത്തിയ നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരെ പുറത്താക്കി

അഴിമുഖം പ്രതിനിധി

ഐ എസ് എല്‍ ടൂര്‍ണമെന്റിലെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മാച്ചിന് സാക്ഷിയാവാന്‍ കൊച്ചിയിലെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ 10 ജീവനക്കാരെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. വി ഐ പി പട്ടികയില്‍ ഉള്‍പ്പെട്ട സച്ചിന് വേണ്ട പരിഗണന നല്‍കിയില്ല എന്നു വിമാനത്താവളത്തിലെ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രൌണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സിയിലെ ജീവനക്കാരെ പുറത്താക്കിയത്. 

ആഭ്യന്തര വിമാനത്തില്‍ വരുന്നവരെ പ്രത്യേക കോച്ചുകളിലാണ് ടെര്‍മിനലില്‍ എത്തിക്കേണ്ടത്. എന്നാല്‍ ബുധനാഴ്ച വൈകീട്ട് 3.30നുള്ള ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ സച്ചിന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിപ്പോള്‍ പ്രത്യേക കോച്ചുകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് സച്ചിന്‍ നടന്നാണ് ടെര്‍മിനലില്‍ എത്തിയത്. 

This post was last modified on December 27, 2016 2:24 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment