അഴിമുഖം പ്രതിനിധി
കാസര്‍കോട് പെരിയ കല്ല്യോട്ട് എട്ടുവയസ്സുകാരന്‍ വെട്ടേറ്റു മരിച്ചു. ഇന്ന് രാവിലെ 9.15 നാണ് സംഭവം നടന്നത്. പെരിയ കല്ല്യോട്ട് ഹൈസ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഫഹദ് ആണ് മാനസികാസ്വാസ്ഥ്യമുള്ള വിജയന്‍ എന്നയാളിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിജയന്‍ ബിജെപി പ്രവര്‍ത്തകന്‍ ആണെന്നും പറയപ്പെടുന്നു. ഓട്ടോ ഡ്രൈവര്‍ ആയ അബ്ബാസിന്റേയും ഐഷയുടേയും മകനാണ് ഫഹദ്. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളുടെ കൂട്ടത്തിനു പിന്നാലെ എത്തിയ അക്രമി വലിയ കത്തി കൊണ്ട് ഫഹദിനെ പിന്നില്‍ നിന്നും വെട്ടുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്നും കൊലയ്ക്കുപയോഗിച്ച ആയുധവും കണ്ടെടുത്തു.
This post was last modified on December 27, 2016 3:13 pm
Leave a Comment