അഴിമുഖം പ്രതനിധി
സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ കുപ്രചരണം നടത്തുകയാണെന്ന് ശശി തരൂര്‍. അത് തന്നെ ഞെട്ടിച്ചതായും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തളാണ്. ഡല്‍ഹി പോലീസ് നടത്തുന്ന ഏതന്വേഷണവുമായും താന്‍ സഹകരിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
പോലീസ് ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. പ്രത്യേക അന്വേഷണ സംഘം അത്തരമൊരു വാര്‍ത്ത നല്‍കിയതായി അറിയില്ല. അറസ്റ്റ് ചെയ്യുമെന്ന തരത്തിലടക്കം വാര്‍ത്തകള്‍ പ്രചരിക്കുന്നു. അതെല്ലാം തെറ്റാണ്. റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ഇത്തരം നുണകള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടികളിലേക്ക് പോകുമെന്നും ശശി തരൂര്‍ പറഞ്ഞു.
This post was last modified on December 27, 2016 2:48 pm
Leave a Comment