പപ്പായ പായസം തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കിയത്

ലൈല റഷീദ്
തിരുവനന്തപുരം

ആവശ്യമുള്ള സാധനങ്ങള്‍

പപ്പായ -ഒന്ന് തൊലികളഞത്
തേങ്ങ -ചിരവിയത് 2
ശര്‍ക്കര -1\2കിലോ
നല്ലജിരകം- 1 ടീസ്പുണ്‍
നെയ്യ് – 2 ടീസ്പൂണ്‍
അണ്ടിപരിപ്പ് -50 ഗ്രാം
മുന്തിരി -50 ഗ്രാം

ഉണ്ടാക്കുന്ന വിതം

പപ്പായ ഒന്ന് ചെറുതായി കഷ്ണങ്ങളാക്കി കുക്കറില്‍ ഇട്ട് നല്ലവണ്ണം വേവിക്കുക പിന്നിട് ശര്‍ക്കര ഉരുക്കി അരിച്ച് ഒഴിക്കുക നല്ല ജിരകം ചതച്ച് ഇടുക. പിന്നിട് തേങ്ങപാല്‍ എടുത്ത് ഒന്നാംപാല്‍ മാറ്റിവയ്ക്കുക ഒരു
നുള്ള് ഉപ്പ്ഇടുക രണ്ടാപാല്‍ഒഴിച്ചുതിളപ്പിക്കുക പിന്നെ മാറ്റിവച്ചിരുന്ന പാല്‍ ഒഴിക്കുക ശേഷംനെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് മുന്തിരിയും വറുത്തിടുക പായസം വിളമ്പാം

This post was last modified on August 5, 2019 3:53 pm

അഴിമുഖം ബ്യൂറോ:
Related Post
Leave a Comment