കൊക്കെയ്നുമായി യുവനടന്‍ ഷൈൻ ടോം ചാക്കോയും മോഡലുകളും അറസ്റ്റിൽ

അഴിമുഖം പ്രതിനിധി

മയക്കുമരുന്നുമായി കൊച്ചിയിൽ യുവ നടനും കൂട്ടാളികളും അറസ്റ്റിലായി. നടൻ ഷൈൻ ടോം ചാക്കോയും ഒരു അസിസ്റ്റൻറ് ഡയറക്ടറും, മൂന്ന് മോഡലുകളുമാണ് കൊക്കെയ്നുമായി കൊച്ചി കടവന്ത്ര ഫ്ലാറ്റിൽ നിന്ന് അറസ്റ്റിലായത്. ഏകദേശം പത്ത് ലക്ഷത്തോളം രൂപ വില വരുന്ന കൊക്കെയ്നും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

തൃശ്ശൂർ ശോഭാസിറ്റി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി നിസാമിൻറെ ഫ്ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പിടി കൂടുമ്പോൾ ഇവർ മയക്കുമരുന്ന് ഉപയോഗിച്ച അവസ്ഥയിലായിരുന്നു.
.
ഇതിഹാസ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ഷൈൻ ടോം ചാക്കോ. അന്നയും റസൂലും, പകിട, മസാല റിപ്പബ്ലിക് എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. മോഡലുകൾ ബാംഗ്ലൂരിൽ നിന്നുള്ളവരാണ്. സംസ്ഥാനത്തെ സിനിമാപ്രവർത്തകരും മയക്കുമരുന്ന് മാഫിയകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പോലീസ് ഏറെ നാളായി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് യുവ നടൻറേയും കൂട്ടാളികളുടേയും അറസ്റ്റ്.

 

This post was last modified on December 27, 2016 2:42 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment