അമേരിക്കയില്‍ കളിസ്ഥലത്തുണ്ടായ വെടിവയ്പ്പില്‍ 16 പേര്‍ക്ക് പരിക്ക്

അഴിമുഖം പ്രതിനിധി 

അമേരിക്കയിലെ ന്യൂ ഓര്‍ലൈന്‍സിലെ കളിസ്ഥലത്തുണ്ടായ വെടിവയ്പ്പില്‍ 16 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം.ആയുധധാരികളായ രണ്ടുപേര്‍ ആക്രമണം നടത്തുന്നതു കണ്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. വെടിവയ്പ്പ് നടന്ന സമയത്ത് 500ല്‍ അധികം ആള്‍ക്കാര്‍ സ്ഥലത്തുണ്ടായിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ നടന്നതു ഭീകരാക്രമണമല്ല മറിച്ച് രണ്ടു പേര്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത് എന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

This post was last modified on December 27, 2016 3:26 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment