ലോകകപ്പ്; ശ്രീലങ്കയ്ക്ക് ബാറ്റിംഗ്

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്‌ലാന്റിനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച ലങ്കയ്ക്ക് മത്സരം അപ്രസക്തമാണെങ്കിലും ഗ്രൂപ്പില്‍ നാലാംസ്ഥാനത്തേക്ക് പോകാതിരിക്കാന്‍ ജയം അനിവാര്യമാണ്. ഇന്ന് ജയിച്ചില്ലെങ്കില്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയായിരിക്കും ശ്രീലങ്കയുടെ എതിരാളി. ടൂര്‍ണമെന്റില്‍ അപരാജിതരായി മുന്നേറുന്ന ഇന്ത്യുമായി ക്വാര്‍ട്ടര്‍ഫൈനല്‍ കളിക്കുന്നത് ഒഴിവാക്കാനാകും ശ്രീലങ്ക ശ്രമിക്കുക. ഇന്ന് ജയിച്ച് ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കാനാകും ലങ്ക ലക്ഷ്യമിടുക.

അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി ആറ് പോയന്റുള്ള ശ്രീലങ്ക ഇപ്പോള്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരെ ജയം നേടിയ ബംഗ്ലാദേശാണ് മൂന്നാം സ്ഥാനത്ത്. ബംഗ്ലാദേശിന്റെ അവസാനമത്സരം ന്യൂസിലാന്റുമായാണ്. അതില്‍ ബംഗ്ലാദേശിന് വിജയസാധ്യത കുറവുമാണ്. സ്‌കോട്‌ലാന്റ് ആകട്ടെ ടൂര്‍ണമെന്റില്‍ ഒരു മത്സരവും ഇതുവരെ ജയിച്ചിട്ടുമില്ല.

This post was last modified on December 27, 2016 2:51 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment