July 18, 2026 |
Share on

വീട്ടിനുള്ളിലായിരുന്ന 90-കാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു

അഴിമുഖം പ്രതിനിധി വീട്ടിനുള്ളില്‍ ഉറങ്ങികിടന്ന 90-കാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. തിരുവനന്തപുരം വര്‍ക്കല ചുരുളവീട്ടില്‍ രാഘവനാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തല്‍ രാഘവന്റെ മുഖം, തല, കഴുത്ത്, കാല് തുടങ്ങിയ ഭാഗങ്ങളിലൊക്കെ ആഴത്തില്‍ മുറിവുണ്ട്. ഗുരുതരമായി പരിക്കേറ്റ രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതെസമയം തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി മേനക ഗാന്ധി രംഗത്തെത്തി. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്നും ഇതിന് ഡിജിപി മുന്‍കൈയെടുക്കണമെന്നും മേനക പറഞ്ഞു. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ സ്ഥിരം കുറ്റവാളികളാണ്. […]

അഴിമുഖം പ്രതിനിധി

വീട്ടിനുള്ളില്‍ ഉറങ്ങികിടന്ന 90-കാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. തിരുവനന്തപുരം വര്‍ക്കല ചുരുളവീട്ടില്‍ രാഘവനാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തല്‍ രാഘവന്റെ മുഖം, തല, കഴുത്ത്, കാല് തുടങ്ങിയ ഭാഗങ്ങളിലൊക്കെ ആഴത്തില്‍ മുറിവുണ്ട്. ഗുരുതരമായി പരിക്കേറ്റ രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതെസമയം തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി മേനക ഗാന്ധി രംഗത്തെത്തി. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്നും ഇതിന് ഡിജിപി മുന്‍കൈയെടുക്കണമെന്നും മേനക പറഞ്ഞു.

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ സ്ഥിരം കുറ്റവാളികളാണ്. മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കില്‍ നായ്ക്കളെ കൊല്ലുന്നത് തുടരുമെന്നു പറഞ്ഞ ഇവരെ ക്രമിനലുകളായ വ്യവസായികള്‍ ഹീറോകളാകാന്‍ ശ്രമിക്കുന്നു. വ്യവസായികളാണോ സര്‍ക്കാരാണോ കേരളം ഭരിക്കുന്നതെന്നും മേനക ചോദിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×