അഴിമുഖം പ്രതിനിധി
സിആര്‍എംഎല്‍ കമ്പിനിയുമായി ബന്ധപ്പെട്ട മലിനീകരണം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഗുണ്ടകളുടെ ആക്രമണം. ന്യൂസ് 18ലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥിനെയും ക്യാമറമാന്‍ അനില്‍ നീലേശ്വരത്തെയുമായാണ് ആക്രമിച്ചത്. എറണാകുളം പാതാളം പാലത്തിന് മുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ ബൈക്കിലെത്തിയ രണ്ടു ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും ഫോണ്‍ പിടിച്ചുവാങ്ങുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതായും പരാതിയുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ ബിനാനിപുരം പോലീസ് കേസെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവരെ പൊലീസ് പിടികൂടിയെന്നാണു വിവരം.
This post was last modified on December 27, 2016 2:24 pm
Leave a Comment