റഷ്യൻ ചാരനെന്ന് സംശയം യുകെയിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ6ലെ മുതിർന്ന ഉദ്യോഗസ്ഥനെതിരായ ബ്രിട്ടന്റെ അന്വേഷണം നീണ്ട് നിന്നത് 20 വർഷങ്ങൾ. ഓപ്പറേഷൻ വെഡ്‌ലോക്ക് എന്ന് പേര് നൽകിയ ഓപ്പറേഷന് നേതൃത്വം നൽകിയത് എംഐ6ന്റെ സഹോദര ഏജൻസിയായ MI5 ആയിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 35 ഉദ്യോഗസ്ഥരെയാണ് ഓപ്പറേഷൻ വെഡ്‌ലോക്കിലേക്ക് നിയമിച്ചത്. ഒരാഴ്ചയിലധികം അന്വേഷണ സംഘം മിഡിൽ ഈസ്റ്റിൽ താമസിച്ച് കൊണ്ടാണ് അന്വേഷണം നടത്തിയത്.
അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിലേക്ക് കടക്കുന്നതിനുള്ള അനുമതി അന്വേഷണ സംഘം വാങ്ങിയിരുന്നില്ല. അന്താരാഷ്ട്ര നിയമപ്രകാരം ഈ പ്രവർത്തി നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്. ലണ്ടനിലെ ഒരു ബ്രിട്ടീഷ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ക്രെംലിനിലേക്ക് രഹസ്യ വിവരങ്ങൾ ചോർത്തുന്നുവെന്ന് ആരോപിച്ച് അമേരിക്കൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് 1990 കളുടെ മധ്യത്തിലും അവസാനത്തിലുമായാണ് ഓപ്പറേഷൻ വെഡ്‌ലോക്ക് എന്ന രഹസ്യ ദൗത്യം ആരംഭിച്ചത്. അതായത് ഏകദേശം 20 വർഷങ്ങൾ. അന്വേഷണം ഇത്ര വർഷങ്ങളോളം നീണ്ടു നിന്നെങ്കിലും ബ്രിട്ടീഷ് ഇന്റലിജൻസ് ഉദ്യോഗസ്ഥന് എന്തെങ്കിലും പങ്കുണ്ടോ എന്ന് എംഐ5ന് കണ്ടെത്താൻ സാധിച്ചില്ല. റഷ്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന ഏജന്റ് ഈ കാലയളവിൽ രക്ഷപ്പെട്ടിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഞങ്ങളുടെ കൈകളിൽ മറ്റൊരു ഫിൽബി ഉണ്ടെന്ന് കരുതിയായിരുന്നു മുന്നോട്ടുള്ള പ്രവർത്തനങ്ങൾ. ശീതയുദ്ധകാലത്ത് ബ്രിട്ടന്റെ വിവരങ്ങൾ ചോർത്തി നൽകാൻ സോവിയറ്റ് യൂണിയൻ നിയമിച്ച ചാരനായിരുന്നു ലോകത്തിലെ ഏറ്റവും കൗശലക്കാരനായ ഡബിൾ ഏജന്റ് കിം ഫിൽബി.
എംഐ6 അഥവാ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ് യുകെയിലെ വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുക വിദേശ നയവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയവയാണ് ഏജന്‍സിയുടെ ഉത്തരവാദിത്തം. ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണികൾ വിലയിരുത്തുന്ന ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയാണ് എംഐ5. ഓപ്പറേഷൻ വെഡ്ലോക്ക് ദൗത്യം 1990കളിലാണ് ആരംഭിക്കുന്നത്. 2015 വരെ അന്വേഷണം തുടർന്നതായി റിപ്പോർട്ടുകളുണ്ട്. അപ്പോഴേക്കും, വെഡ്‌ലോക്ക് ടീം ലക്ഷ്യമിട്ട ഉദ്യോഗസ്ഥൻ എംഐ6 വിട്ടിരുന്നു, അക്കാലത്ത് 2,500 പേരാണ് എംഐ6ന്റെ ഓഫീസിൽ ജോലി ചെയ്തിരുന്നത്.
ലണ്ടനിൽ ജോലി ചെയ്തിരുന്ന ഒരു ബ്രിട്ടീഷ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ റഷ്യയ്ക്ക് രഹസ്യങ്ങൾ കൈമാറുന്നുണ്ടെന്ന് യുഎസിലെ സിഐഎയിൽ നിന്നാണ് എംഐ6 ഉദ്യോഗസ്ഥർക്ക് ആദ്യ സൂചന ലഭിക്കുന്നത്. അക്കാലത്ത് റഷ്യയുടെ രഹസ്യാന്വേണ ഏജൻസിയായ എഫ്എസ്ബി നടത്തിയിരുന്നത് വ്ലാഡിമർ പുടിൻ ആയിരുന്നു. മുൻ ബിബിസി സുരക്ഷാ ലേഖകൻ ഗോർഡൻ കൊറേര എഴുതിയ, അടുത്തിടെ പ്രസിദ്ധീകരിച്ച ‘ദി സ്പൈ ഇൻ ദി ആർക്കൈവ് എന്ന പുസ്തകത്തിലെ ഒരു അധ്യായം ഈ ഓപ്പറേഷനെക്കുറിച്ച് ആണ്. എന്നാൽ ആ ചാരൻ ആരാണെന്ന് എംഐ6 കണ്ടെത്തിയിരുന്നതായാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ആരാണെന്ന് കണ്ടെത്തി അയാളുടെ വീട്ടിലും കാറിലുമായി ദൃശ്യങ്ങളും സംഭാഷണങ്ങളും ലഭിക്കുന്നതിനായുള്ള സംവിധാൻങ്ങൾ സ്ഥാപിക്കുകയും ചെയ്തു. നിരീക്ഷണ സംഘം ഉദ്യോഗസ്ഥന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ടായിരുന്നു. യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നീ നഗരങ്ങളിലെല്ലാം അയാളെ പിന്തുടർന്നു. ഈ ഒറ്റയ്ക്കല്ല പ്രവർത്തിച്ചിരുന്നതെന്നും സഹായിക്കാൻ ഒരു വലിയ സംഘം തന്നെ ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. എന്നാൽ അയാളാണ് യഥാർത്ഥ ചാരനെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും എംഐ5ന് കണ്ടെത്താൻ സാധിച്ചില്ല. അതുകൊണ്ട് ചുരുളഴിയാത്ത കേസുകളിൽ ഒന്നായി തന്നെ ഇതിനെ പരിഗണിക്കേണ്ടി വന്നേക്കാം.
content summary: The UK initiated a large-scale operation to uncover a suspected Russian double agent within MI6
Leave a Comment