2000-ന്റെ കറന്‍സികള്‍ ബാങ്കുകളില്‍ എത്തി

അഴിമുഖം പ്രതിനിധി

2000-ന്റെയും പുതിയ 500-ന്റെയും കറന്‍സികള്‍ ബാങ്കുകളില്‍ എത്തി. നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയത്. പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്ക് നേരത്തെ തന്നെ ആരംഭിച്ചിരുന്നുവെന്നാണ് വിവരം.

നാളെ മുതല്‍ പുതിയ നോട്ടുകളുടെ വിതരണം ആരംഭിക്കുമെന്നാണ് വിവരം. ഔദ്യോഗിക നിര്‍ദേശങ്ങള്‍ വന്നാല്‍ മാത്രമെ നോട്ടുകള്‍ വിതരണം ചെയ്യുകയുള്ളൂ. 2000-ന്റെ നോട്ടുകളായിരിക്കും ആദ്യം വിതരണം ചെയ്യുക. പഴയ 500-ന്റെ നോട്ടുകള്‍ തിരിച്ചെത്തുന്നതിനുസരിച്ച് പുതിയ 500-ന്റെ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങും

This post was last modified on December 27, 2016 2:18 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment