അഴിമുഖം പ്രതിനിധി
ചൈനയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ടിന്റു ലൂക്കയ്ക്ക് കോട്ടവും നേട്ടവും. വനിതകളുടെ 800 മീറ്റര്‍ ഓട്ടം മത്സരത്തില്‍ ടിന്റു ഹീറ്റ്‌സില്‍ പുറത്തായി എങ്കിലും അടുത്ത വര്‍ഷം നടക്കുന്ന റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ഹീറ്റ്‌സില്‍ അവര്‍ ആറാമതായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഏഷ്യന്‍ ചാമ്പ്യനും ദേശീയ റെക്കോര്‍ഡ് താരവുമായ ടിന്റു ഈ വര്‍ഷത്തെ അവരുടെ ഏറ്റവും മികച്ച സമയം കുറിച്ചു. 2:00:95 സമയമെടുത്താണ് ടിന്റു ഓട്ടം തികച്ചത്. റിയോയുടെ യോഗ്യതാ പരിധി 2:01:00 ആണ്. അന്താരാഷ്ട്ര വേദികളിലെ ടിന്റുവിന്റെ പതിവ് വീഴ്ച അവര്‍ ഇവിടെ ആവര്‍ത്തിക്കുകയായിരുന്നു. എട്ടുപേര്‍ ഓടിയ ഹീറ്റ്‌സിന്റെ തുടക്കത്തില്‍ ടിന്റു മുന്നിലായിരുന്നു. പക്ഷേ അവസാന 200 മീറ്ററില്‍ അവരുടെ പിന്നില്‍ നിന്നും ആറുപേര്‍ ഓടി മുന്നില്‍ കയറി.
This post was last modified on December 27, 2016 3:21 pm
Leave a Comment