തിരുവനന്തപുരത്ത് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി ജയന്‍ ബാബു തോറ്റു

അഴിമുഖം പ്രതിനിധി

തിരുവനന്തപുരത്ത് എല്‍ഡിഎഫിന് വന്‍ തിരിച്ചടി നല്‍കി കൊണ്ട് അവരുടെ മേയര്‍ സ്ഥാനാര്‍ത്ഥി ജയന്‍ ബാബു തോറ്റു. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഭരണത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് മേയര്‍ സ്ഥാനാര്‍ത്ഥിയുടെ പരാജയം സംഭവിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ബിജെപി വന്‍മുന്നേറ്റമാണ് നടത്തുന്നത്.

അതേസമയം കോഴിക്കോട് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ വികെസി മമ്മദ് കോയ വിജയിച്ചു. കോഴിക്കോടും എല്‍ഡിഎഫ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഇവിടെ 39 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുമ്പോള്‍ യുഡിഎഫിന് 20 സീറ്റുകളിലാണ് മുന്‍തൂക്കം.

This post was last modified on December 27, 2016 3:23 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment