July 04, 2026 |
Share on

സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവരുടെ കഥ പറഞ്ഞ് ‘അഥീല’; ഷോർട്ഫിലിം ശ്രദ്ധേയമാകുന്നു

മുസ്ലിം കുടുംബങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എടുത്തു പറയുന്ന ചിത്രം യൂട്യൂബിൽ ആയിരങ്ങളാണ് കണ്ടത്

വനിതാ ദിനത്തില്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവരുടെ കഥ പറഞ്ഞ് ‘അഥീല’ ഷോർട്ഫിലിം. സായൂജ് കൃഷ്ണ സംവിധാനവും തിരക്കഥയും ഒരുക്കിയ ഹ്രസ്വചിത്രമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മുസ്ലിം കുടുംബങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എടുത്തു പറയുന്ന ചിത്രം യൂട്യൂബിൽ ആയിരങ്ങളാണ് കണ്ടത്.

മണ്‍സൂണ്‍‍‍ മീഡിയയാണ് ‘അഥീല’ പ്രേക്ഷകരിലേക്ക് എത്തിച്ചത്. അഥീല നിർമ്മിച്ചിരിക്കുന്നത് ചങ്ങായീസ് വിഷ്വൽ ഫൺ ആണ്. സുഭാഷ് കൃഷ്ണ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. സംഗീതം ദിലീപ് ബാബു, രചന അനിത ദാസ്.

Leave a Reply

Your email address will not be published. Required fields are marked *

×